ഛത്തീസ്ഗഡില്‍ വനിത ഉള്‍പ്പെടെ നാല് നക്‌സലുകളെ പൊലീസ് വധിച്ചു

naxal

റായ്പുര്‍: ഛത്തീസ്ഗഡില്‍ വനിത ഉള്‍പ്പെടെ നാല് നക്‌സലുകള്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. നാരായണ്‍പുര്‍ ജില്ലയില്‍വെച്ചാണ് സംഭവം നടന്നത്.

മരിച്ച രണ്ടു നക്‌സലുകളുടെ തലയ്ക്കു അഞ്ച് ലക്ഷം രൂപ പൊലീസ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

ഗുമിയബെദയിലെ കുക്രജോര്‍ വനപ്രദേശത്ത് ഞായറാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്.

നക്‌സലുകളില്‍നിന്ന് റൈഫിളുകളും നാടന്‍ തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.

Top