അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു

taliban

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വടക്കന്‍ പ്രവിശ്യയില്‍ താലിബാന്‍ ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു, രണ്ടു പേര്‍ക്ക് പരിക്കേറ്റു. കുണ്ടുസ് നഗരത്തിന്റെ സമീപപ്രദേശമായ ആര്‍ച്ചിയിലെ പൊലീസ് ചെക്ക് പോസ്റ്റിന് നേരെ താലിബാന്‍ ഭീകരര്‍ വെടിവയ്പ്പ് നടത്തുകയായിരുന്നു.

മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ നീണ്ടുനിന്നുവെന്നാണ് റിപ്പോര്‍ട്ട്. നിരവധി ഭീകരരും ഏറ്റുമുട്ടലില്‍ മരിച്ചിട്ടുണ്ടെന്നും എണ്ണം ലഭ്യമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Top