ബന്ധുവിന്റെ കുഞ്ഞിനെ കടത്തിക്കൊണ്ടു പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു

arrest

കിളിമാനൂര്‍: കിളിമാനൂരില്‍ ബന്ധുവിന്റെ കുഞ്ഞിനെ കടത്തിക്കൊണ്ടു പോയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് ഹോംനഴ്സ് ആയ തെന്നൂര്‍ സ്വദേശി അംബികയെയാണ് പൊലീസ് പിടികൂടിയത്.

സ്വര്‍ണാഭരണം വാങ്ങി നല്‍കാമെന്ന് പറഞ്ഞായിരുന്നു ഇവര്‍ ബന്ധുവിന്റെ മൂന്ന് വയസുള്ള ആണ്‍കുട്ടിയെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു പോയത്. എന്നാല്‍, കുട്ടിയെ വില്‍ക്കാനായിരുന്നു കടത്തിയത്.

ഏറെ നേരമായിട്ടും അംബികയെയും കുട്ടിയെയും കാണാത്തതിനെത്തുടര്‍ന്ന് കുട്ടിയുടെ അമ്മ അംബികയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ഫോണ്‍ എടുത്തില്ല. ഇതോടെ സംശയം തോന്നിയ മാതാപിതാക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Top