പോലീസ് ഉദ്യോഗസ്ഥന് കോവിഡ് ; കേരള പോലീസ് ആസ്ഥാനം അടച്ചു

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കേരള പോലീസ് ആസ്ഥാനം അടച്ചു. റിസപ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് പോലീസ് ആസ്ഥാനം രണ്ടു ദിവസത്തേക്കാണ് അടയ്ക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അവധി ദിനങ്ങള്‍ ആയതിനാല്‍ നടപടി പോലീസിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

Top