സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തും. പരിശോധന നടത്തുന്നത് എസ്പിമാരുടെ നേതൃത്വത്തിലായിരിക്കും.

പൊലീസിന്റെ മാഫിയ ബന്ധത്തെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപടി. ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരിലായിരിക്കും പരിശോധന നടക്കുക. എറണാകുളം റേഞ്ചിലെ ആറ് സ്‌റ്റേഷനുകളില്‍ പരിശോധന നടക്കും. തിരുവനന്തപുരം റേഞ്ചില്‍ 21 സ്റ്റേഷനുകളിലും പരിശോധന നടക്കും.

Top