അച്ചടക്കമില്ലാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മൂക്കുകയറിടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

police

തിരുവനന്തപുരം: പൊലീസ് സേനയില്‍ അച്ചടക്ക നടപടികള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. അച്ചടക്ക നടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കേണ്ടെന്ന് സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി പൊലീസ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പ് എടുത്തു കളയാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ അച്ചടക്ക നടപടി ബാധകമല്ലെന്ന പൊലീസ് ആക്ടിലെ വകുപ്പാണ് സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. ആക്ടിലെ 101(6) വകുപ്പ് റദ്ദാക്കി പുതിയ പരിഷ്‌കാരം നടപ്പാക്കാനായി ഓര്‍ഡിനന്‍സ് ഇറക്കുമെന്നാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.

Top