പൊലീസ് ജൂനിയറിന്റെ ടൈറ്റില്‍ വീഡിയോ നാളെ പുറത്തിറങ്ങുന്നു

പൊലീസ് ജൂനിയറിന്റെ ടൈറ്റില്‍ വീഡിയോ നാളെ പുറത്തിറങ്ങും. കുങ്കുമപ്പൂവ് ഫെയിം ഷാനവാസ് (ഷാനു), പുതുമുഖം റോഷ്‌നി മധു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുരേഷ് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൊലീസ് ജൂനിയര്‍’. ഇഷ്ണ മൂവീസിന്റെ ബാനറില്‍ പദ്മനാഭന്‍ ചോംകുളങ്ങര നിര്‍മിക്കുന്ന ചിത്രമാണ് ‘പൊലീസ് ജൂനിയര്‍’.

നരെയ്ന്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സുനില്‍ സുഖദ, കനകലത തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ശശി രാമകൃഷ്ണ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

Top