പൊലീസ് ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ച് അപകടം; പൊലീസുകാര്‍ക്ക് പരിക്ക്

കോട്ടയം: കടുത്തുരുത്തിയില്‍ പൊലീസ് ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ചു മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റു. കുറവിലങ്ങാട് സി.ഐ. സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്.

വൈക്കം ഡി.വൈ.എസ്.പി. ഓഫീസില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

കുറവിലങ്ങാട് സിഐ പി.എസ് സംസണ്‍ ,എസ്‌ഐ ടി ആര്‍ ദീപു, എ എസ് ഐ ഷിനോയ് തോമസ് എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top