പൊലീസ് അന്വേഷണം ശരിയായ ദിശയില്‍, ഇത്തരം പ്രവണതകള്‍ വെച്ചു പൊറുപ്പിക്കില്ല; മന്ത്രി എം ബി രാജേഷ്

മലപ്പുറം: കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയില്‍. മ്മള്‍ എല്ലാം ശുഭ പ്രതീക്ഷയിലാണ്. ഇത്തരം പ്രവണതകള്‍ വെച്ചു പൊറുപ്പിക്കില്ലെന്നും പ്രതികളെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് എല്ലാ സംവിധാനങ്ങളും ഏകോപിപ്പിച്ച് അന്വേഷണം നടത്തുന്നുവെന്ന് മന്ത്രി പി രാജീവ്.

കുട്ടിയെ വേഗത്തില്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പി രാജീവ് പറഞ്ഞു. മന്ത്രിതല സംഘം കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ആശങ്കപ്പെടേണ്ടെന്നും കേരളം ഒറ്റക്കെട്ടായി കൂടെയുണ്ടെന്നും രണ്ട് ഫോണ്‍ നമ്പറും വാഹനവും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ പൊലീസ് പുറത്തുവിട്ട പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാ ചിത്രം കുട്ടിയുടെ സഹോദരന്‍ തിരിച്ചറിഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലുണ്ടായിരുന്നവരില്‍ ഒരാളാണെന്ന് കുട്ടി തിരിച്ചറിഞ്ഞുവെന്നാണ് സ്ഥിരീകരിച്ച വിവരം. കൂടാതെ മറ്റൊരാളുടെ തിരച്ചറിയല്‍ കാര്‍ഡും പൊലീസ് കുട്ടിയെ കാണിച്ചിരുന്നു. അയാളെയും കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.

Top