ഹർത്താൽ ; അറസ്റ്റിൽ റെക്കോർഡ് തീരത്ത് സർക്കാർ, 3282 പേർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കർമസമിതി നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 1286 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡി ജി പി ലോക്നാഥ് ബെഹ്റ.

ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇന്ന് വൈകീട്ടുവരെയുളള കണക്കനുസരിച്ച് 3282 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 487 പേര്‍ റിമാന്‍റിലാണ്. 2795 പേര്‍ക്ക് ജാമ്യം ലഭിച്ചതായും ഡി ജി പി പറഞ്ഞു.

(ജില്ല, കേസുകളുടെ എണ്ണം, ആകെ അറസ്റ്റിലായവര്‍, റിമാന്റിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 28, 114, 17, 97
തിരുവനന്തപുരം റൂറല്‍ – 74, 98, 06, 92
കൊല്ലം സിറ്റി – 65, 40, 36, 04
കൊല്ലം റൂറല്‍ – 46, 74, 05, 69
പത്തനംതിട്ട – 77, 314, 25, 289
ആലപ്പുഴ- 80, 296, 12, 284
ഇടുക്കി – 82, 218, 17, 201
കോട്ടയം – 42, 126, 11, 115
കൊച്ചി സിറ്റി – 32, 269, 01, 268
എറണാകുളം റൂറല്‍ – 48, 240, 79, 161
തൃശ്ശൂര്‍ സിറ്റി – 66, 199, 47, 152
തൃശ്ശൂര്‍ റൂറല്‍ – 57, 149, 12, 137
പാലക്കാട് – 166, 298, 84, 214
മലപ്പുറം – 47, 216, 19, 197
കോഴിക്കോട് സിറ്റി – 66, 60, 26, 34
കോഴിക്കോട് റൂറല്‍ – 32, 97, 17, 80
വയനാട് – 20, 140, 23, 117
കണ്ണൂര്‍ – 169, 230, 33, 197
കാസര്‍ഗോഡ് – 89, 104, 17, 87

പൊലീസ് ഇൻഫർമേഷൻ സെന്‍ററിന്‍റെ പത്രക്കുറിപ്പിലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. സംസ്ഥാനത്ത് അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിൽ ഡി ജി പി ജില്ലാ പൊലീസ് മേധാവികള്‍ക്ക് അതീവ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്.

Top