എ.ടി.എം തട്ടിപ്പ് വ്യാപകമാകുന്നു; ഇരയാകുന്നത് കോളേജ് അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍

കോട്ടയം: കോളേജ് അധ്യാപകരെ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ട് എ.ടി.എം തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി.

മൂന്നു ദിവസം കൊണ്ട് അധ്യാപകര്‍ക്ക് ലക്ഷങ്ങളാണ് നഷ്ടമായിരിക്കുന്നത്. കോട്ടയത്ത് സി.എം.എസ് കോളേജിലെ രണ്ട് അധ്യാപകരുടെ 1.10ലക്ഷം നഷ്ടപ്പെട്ടതിന് പിന്നാലെ ചങ്ങനാശേരിയിലെ അഞ്ച് അധ്യാപകരുടെ ഒന്നര ലക്ഷം രൂപ കൂടി നഷ്ടമായിട്ടുണ്ട്.

ഇന്ന് കാഞ്ഞിരപ്പള്ളിയിലെ ഒരു അധ്യാപകന്റെ ഒരു ലക്ഷം രൂപയോളം നഷ്ടമായി. ബാങ്ക് മാനേജര്‍ എന്ന വ്യാജേനയാണ് ഇവര്‍ അധ്യാപകരെ ബന്ധപ്പെടുന്നത്. ഒ.ടി.പി നമ്പര്‍ ഇല്ലെങ്കില്‍ ചിപ്പ് ഘടിപ്പിച്ച എ.ടി.എം കാര്‍ഡ് ലഭിക്കില്ലെന്നും പഴയ കാര്‍ഡ് ഉടന്‍ റദ്ദാകുമെന്നും ഇതോടെ അക്കൗണ്ട് മരവിക്കുമെന്നും ഇവര്‍ പറയും. ഇതോടെയാണ് മിക്കവരും ഒ.ടി.പി നമ്പര്‍ പറഞ്ഞു കൊടുക്കുന്നതും തട്ടിപ്പിന് ഇരയാകുന്നതും.

Top