Police investigate deadly Berlin truck crash as ‘presumed terrorist attack’

ബെര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ ക്രിസ്മസ് ചന്തയിലേക്ക ലോറി പാഞ്ഞുകയറിയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

ഐഎസുമായി ബന്ധമുള്ള അമഖ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത് യഥാര്‍ഥ പ്രതിയാണോയെന്ന സംശയത്തിലാണ് അന്വേഷണ ഏജന്‍സികള്‍. പിടിയിലായ പാക് യുവാവ് കുറ്റം നിഷേധിച്ചു. പാക് പൗരനും ഇപ്പോള്‍ ജര്‍മനിയില്‍ അഭയാര്‍ഥിയുമായ നവേദിനെയാണ് (23) പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.

തിങ്കളാഴ്ച വൈകുന്നേരം ഏഴോടെ ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ തിരക്കേറിയ ക്രിസ്മസ് ചന്തയിലേക്കു ലോറി പാഞ്ഞുകയറി 12 പേരാണ് കൊല്ലപ്പെട്ടത്.

ബെര്‍ലിനിലെ കെയ്‌സര്‍ വില്‍ഹം പള്ളിക്ക് സമീപമുള്ള മാര്‍ക്കറ്റിലായിരുന്നു സംഭവം. ആക്രമണത്തില്‍ 48 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്. പോളീഷ് നമ്പര്‍ പ്ലേറ്റുകളോടുകൂടിയ സ്‌കാനിയ ട്രക്കാണ് അപകടമുണ്ടാക്കിയത്

Top