മോഷണ കുറ്റം ആരോപിച്ച് മാനസീക പീഡനം; പൊലീസുകാരന് ഒരു വര്‍ഷത്തെ തടവ്

jail

രാമനാഥപുരം: മനസീകമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി. കെ.കണ്ണന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് കോടതി ഒരു വര്‍ഷത്തെ തടവ് ശിക്ഷ നല്‍കിയത്.

2005- നൈനാര്‍കോവിലെ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആഭരണങ്ങള്‍ മോഷണം പോയിയെന്ന ഒരു സ്ത്രീയുടെ പരാതി പ്രകാരമാണ് പൊലീസ് ഗണേശന്‍ എന്ന യുവാവിനെ അറസ്റ്റു ചെയ്യുന്നത്. മോഷണ കുറ്റം ആരോപിച്ച് കണ്ണന്‍ ഗണേശനെ മാനസീകമായും, ശാരീരികമായും കസ്റ്റഡിയില്‍ വെച്ച് ഉപദ്രവിച്ചിരുന്നു. ക്രൂരമായ പീഡനത്തെ തുടര്‍ന്ന് ഗണേശന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

അതേസമയം,മോഷണം പോയ ആഭരണങ്ങള്‍ വീട്ടില്‍ തന്നെയുണ്ടെന്ന് വെളിപ്പെടുത്തലുമായി യുവതി പരാതി പിന്‍വലിച്ചതൊടെയാണ് ഗണേഷന്‍ പൊലീസിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്. കേസില്‍ പൊലീസിന്റെ വീഴ്ച പറ്റിയെന്നു കണ്ടത്തിയതൊടെ കോടതി കണ്ണന് ഒരു വര്‍ഷത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു.

Top