മദ്യപിച്ച ശേഷം നടുറോഡില്‍ പൊലീസുകാരന്റെ നൃത്തം; ഏറ്റെടുത്തു സോഷ്യല്‍ മീഡിയ

viral-video

ഗുരുഗ്രാം: മദ്യപിച്ച ശേഷം നടുറോഡില്‍ നൃത്തം ചെയ്യുന്ന പൊലീസുകാരന്റെ വീഡിയോ വൈറലാകുന്നു.

ഹരിയാനയിലെ ഗുരുഗ്രാമില്‍ ഷീട്‌ല മാതാ റോഡിലായിരുന്നു സംഭവം അരങ്ങേറിയത്. ഹരിയാന പൊലീസിന്റെ ക്രൈം യൂണിറ്റിലെ ഇന്‍സ്‌പെക്ടറായ തരുണ്‍ ദാഹിയയാണ് തന്റെ കാര്‍ നടു റോഡില്‍ പാര്‍ക്ക് ചെയ്ത ശേഷം നൃത്തം ചവുട്ടിയത്.

സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളമാണ് ഗതാഗതം സ്തംഭിച്ചത്. പൊലീസുകാരന്‍ നൃത്തം ചവുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. റോഡ് ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളോട് വാഹനം മാറ്റുവാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും നൃത്തം തുടരുകയുമാണ് ചെയതത്. താന്‍ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനാണെന്നും പറഞ്ഞായിരുന്നു ഇയാള്‍ നാട്ടുകാരെ ഭീഷണിപ്പെടുത്തിയത്.

തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയും ഗുരുഗ്രാം പൊലീസ് സ്ഥലത്തെത്തി വാഹനം മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ തുടര്‍ന്നും അതിന് തയ്യാറാകാതിരുന്ന ഇയാളെയും വാഹനത്തിലുണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Top