വോട്ട് ചെയ്യാൻ കഴിയാതെ സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യു ഫോഴ്സിലെ പൊലീസുകാർ

കൊച്ചി∙ തുടർച്ചയായ ഡ്യൂട്ടി കാരണം വോട്ട് ചെയ്യാൻ കഴിയാതെ സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യു ഫോഴ്സിലെ മുന്നൂറിലേറെ പൊലീസുകാർ. താമസിക്കുന്ന ജില്ലയിലാണ് ഇവരുടെ പോസ്റ്റൽ ബാലറ്റ്. വീടുകളിൽ പോസ്റ്റൽ ബാലറ്റ് എത്തി. എന്നാൽ, തുടർച്ചയാ യാത്ര കാരണം ഇവർക്കു വോട്ട് ചെയ്യാൻ സാധിക്കില്ല. ഈ മാസം 6നു കൊല്ലം ജില്ലയിലേക്കാണ് ഇവരെ അയച്ചത്. 8നു വോട്ടെടുപ്പു കഴിഞ്ഞു 2 ദിവസം എറണാകുളം ജില്ലയിൽ.

ഇന്നലെ പുലർച്ചയോടെയാണു മിക്കവരുടെയും ഡ്യൂട്ടി തീർന്നത്. ഒരു ദിവസം പോലും വിശ്രമം അനുവദിക്കാതെ മുഴുവൻ പേരെയും കണ്ണൂർ ജില്ലയിലേക്കു നിയോഗിച്ചു. ഇവർ ഇന്നു വൈകിട്ട് എത്തിയാൽ മതിയെന്നാണു കണ്ണൂർ എസ്പി പറഞ്ഞതെങ്കിലും ഇന്നലെ വൈകിട്ടു തന്നെ റിപ്പോർട്ട് ചെയ്യാൻ ആർആർആർഎഫ് അധികൃതർ‍ നിർദേശിച്ചു. വോട്ടെണ്ണൽ തീരും വരെ കണ്ണൂരിൽ തുടരാനും നിർദേശമുണ്ട്.

Top