യുവനടിയെ ഷോപ്പിങ് മാളില്‍ വെച്ച് അപമാനിക്കാൻ ശ്രമിച്ച യുവാക്കളെ തിരിച്ചറിഞ്ഞു

rape

കൊച്ചി: ഷോപ്പിങ് മാളില്‍ വെച്ച് യുവനടിയെ അപമാനിക്കാൻ ശ്രമിച്ച യുവാക്കളെ തിരിച്ചറിഞ്ഞു. നടിയെ അപമാനിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിൽ നിന്നാണു രണ്ടു പേരെയും തിരിച്ചറിഞ്ഞത്. സംഭവത്തിൽ കളമശ്ശേരി പോലീസ് സ്വമേധയാ കേസെടുക്കും. നടി തയ്യാറെങ്കിൽ ഇന്ന് തന്നെ മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചു.

 

കഴിഞ്ഞ ദിവസം ഷോപ്പിങ് മാളില്‍ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു നടി. സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നതിനിടെ രണ്ട് യുവാക്കള്‍ കടന്നുവരുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നുവെന്നും നടി സമൂഹ മാധ്യമത്തില്‍ കുറിച്ചു. വനിതാ കമ്മീഷനും കേസില്‍ ഇടപ്പെട്ടിട്ടുണ്ട്. യുവാക്കള്‍ മാസ്‌ക് ധരിച്ചിരുന്നതിനാൽ തിരിച്ചറിയാനായില്ലെങ്കിലും സന്ദര്‍ശകരുടെ പേരുവിവരങ്ങള്‍ മാളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രതികളെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പോലീസ് പറയുന്നത്. ഇപ്പോള്‍ ഷൂട്ടിങ് ലൊക്കേഷനിലാണ് നടി. വരും ദിവസങ്ങളില്‍ പോലീസ് അവരുടെ മൊഴി രേഖപ്പെടുത്തും.

Top