കസ്റ്റഡിയിലെടുത്ത ആള്‍ തൂങ്ങി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു

തിരുവനന്തപുരം: മദ്യപിച്ച് ബഹളം വെച്ചതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ആള്‍ സ്റ്റേഷനകത്ത് ശുചിമുറിയില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡോമനിക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മണര്‍കാട് സ്വദേശി നവാസ് ആണ് മണര്‍കാട് പൊലീസ് സ്റ്റേഷന്റെ ശുചിമുറിയില്‍ തൂങ്ങി മരിച്ചത്. കസ്റ്റഡിയിലെടുത്ത നവാസിനെ സെല്ലില്‍ അടച്ചിരുന്നില്ല. ഇയാള്‍ ശുചിമുറിയില്‍ കയറിയത് ആരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. ഏകദേശം ഒന്നരമണിക്കൂറിന് ശേഷം, നവാസിനെ കാണാതായെന്ന് മനസിലായതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ ശുചിമുറിയില്‍ കയറിയെന്നും ആത്മഹത്യ ചെയ്‌തെന്നും പൊലീസ് അറിയുന്നത്.

Top