ഓൺലൈൻ വഴിയുള്ള ബ്ലാക്ക് മൈലിങ് സംഘത്തിനായുള്ള അന്വേഷണം ശക്തമാക്കി പൊലീസ്

ലപ്പുറം : സമൂഹമാധ്യമം വഴി ബ്ലാക്ക് മൈലിങ് നടത്തുന്ന സംഘത്തിനായുള്ള അന്വേഷണം ശക്തമാക്കി. ഇവർ സമൂഹമാധ്യമത്തിലൂടെ അശ്ലീല വിഡിയോകള്‍ പ്രചരിപ്പിച്ച് പണം തട്ടുന്നത് വ്യാപകമാണ്. വിഡിയോ കോള്‍ ചെയ്ത് നഗ്നത പ്രദര്‍ശിപ്പിക്കുന്ന സംഘം കോള്‍ റെക്കോര്‍ഡ് ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്നുവെന്നാണ് ഇവർക്കെതിരെയുള്ള പരാതി.

തട്ടിപ്പ് സംഘത്തില്‍ നിന്ന് ആദ്യം സമൂഹമാധ്യമത്തിലൂടെ സൗഹൃദ അഭ്യര്‍ഥന വരും. സൗഹൃദം സ്ഥാപിച്ചുകഴിഞ്ഞാല്‍ പിന്നാലെ വിഡിയോ കോള്‍. വിഡിയോ കോള്‍ സ്വീകരിച്ചാല്‍ നഗ്നത പ്രദര്‍ശിപ്പിക്കും. ഫോണ്‍ ഉപയോഗിക്കുന്നയാളുടെ മുഖം പതിഞ്ഞാലുടന്‍ സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്യും. തുടർന്നാണ് ബ്ലാക്ക് മൈലിങ് ആരംഭിക്കുക.

Top