ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 230 കിലോ കഞ്ചാവ് പൊലീസ് പിടികൂടി

മലപ്പുറം: മലപ്പുറം തിരൂരില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 230 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. ചമ്രവട്ടം നരിപറമ്പില്‍ വച്ചാണ് പോലീസ് കഞ്ചാവ് പിടികൂടിയത്. ടോറസ് ലോറിയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്തിയിരുന്നത്.

സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലത്തൂര്‍ സ്വദേശി മനോഹരന്‍, ചാലക്കുടി സ്വാദേശി ഡിനേഷ്, തൃശ്ശൂര്‍ സ്വദേശി ബിനീത് എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Top