ജനനേന്ദ്രിയം മുറിച്ച സംഭവം ; യുവതിയുടെ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

rape

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ചോദ്യം ചെയ്യുന്നതിനായി ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ പീഡിപ്പിക്കുന്നതിന് ഹരി സ്വാമിക്ക് അമ്മ ഒത്താശ ചെയ്തു കൊടുത്തുവെന്ന് പൊലീസ് വ്യക്തമാക്കി.

ഏഴ് വര്‍ഷമായി ഹരിസ്വാമി തന്നെ പീഡിപ്പാന്‍ ശ്രമിക്കുന്നുണ്ടെന്നും ഗതികെട്ടാണ് ജനനേന്ദ്രിയം മുറിച്ചതെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. കൊല്ലത്തെ ആശ്രമത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി യുവതിയുടെ കുടുംബം എത്തിയപ്പോള്‍ ആണ് അവിടെ അന്തേവാസിയായ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ യുവതിയുടെ കുടുംബവുമായി അടുക്കുന്നത്.

Top