യു.പി രാഷ്ട്രീയം കലങ്ങി മറിയുന്നു, ഒവൈസിക്കു നേരെ വെടിവയ്പ്പ്, ഇനി ?

മീററ്റ്: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങിയ എഐഎംഐഎം തലവന്‍ അസദുദ്ദീന്‍ ഒവൈസിക്ക് നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്‌. ഉവൈസി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. നാല് റൗണ്ട് വെടിവെച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

മീററ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ദില്ലിക്ക് മടങ്ങും വഴിയാണ് ആക്രമണം നടന്നത്. അക്രമി സംഘത്തില്‍ ഒന്നിലേറെ പേരുണ്ടായിരുന്നുവെന്നാണ് വിവരം. ഇവര്‍ ആക്രമണത്തിന് ശേഷം സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.

താന്‍ സുരക്ഷിതനാണെന്നും മറ്റൊരു വാഹനത്തില്‍ ദില്ലിക്ക് മടങ്ങിയെന്നും ഒവൈസി വ്യക്തമാക്കി. സംഭവം അന്വേഷിക്കുന്നതായി യുപി പൊലീസ് അറിയിച്ചു.

 

Top