കർണാടക മുൻമന്ത്രിയെ തട്ടിക്കൊണ്ടുപോയ സംഭവം, പൊലീസ് അന്വേഷണം തുടങ്ങി

കോലാര്‍: കർണാടക മുന്‍മന്ത്രിയും നമ്മ കോൺഗ്രസ് പാർട്ടി നേതാവുമായ വർതൂർ പ്രകാശിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. പിന്നീട് ലക്ഷങ്ങൾ വാങ്ങിയ ശേഷമാണ് മുൻ മന്ത്രിയെ വിട്ടയച്ചത്. ക്രൂരമായി പീഢനത്തിനിരയാക്കിയെന്നും പ്രകാശ് ബെംഗളൂരു പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കോലാറില്‍വച്ച് നംബർ 25ന് കാണാതായ പ്രകാശിനെ , കഴിഞ്ഞ ദിവസം 48 ലക്ഷം രൂപ കൈമാറിയ ശേഷമാണ് സംഘം വിട്ടയച്ചത്.  30 കോടി രൂപയായിരുന്നു സംഘം ആവശ്യപ്പെട്ടിരുന്നതെന്നും പരാതിയിലുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.

Top