സന്നിധാനത്ത് ശരണം വിളിച്ച അയ്യപ്പന്മാരെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം

ശബരിമല : സന്നിധാനത്ത് ശരണം വിളിച്ച അയ്യപ്പന്മാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം. പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ വലിയ നടപ്പന്തലില്‍ ശരണം വിളിച്ച അയ്യപ്പന്മാരെ കസ്റ്റഡിയിലെടുക്കാനാണ് ശ്രമം.

ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന അനാവശ്യ നിയന്ത്രണങ്ങള്‍ക്കെതിരെ വലിയ നടപ്പന്തലിലാണ് പ്രതിഷേധം നടന്നിരുന്നത്.

മാളികപ്പുറത്ത് നിന്ന് അയ്യപ്പന്മാരെ ഇറക്കിവിട്ട പൊലീസ് നടപടിയെ തുടര്‍ന്നായിരുന്നു പ്രതിഷേധം. നൂറുകണക്കിന് ഭക്തരാണ് ശരണം വിളിച്ച് സന്നിധാനത്തിലേക്ക് പ്രതിഷേധവുമായി എത്തിയത്.

നിലവില്‍ ശബരിമലയില്‍ ഭക്തര്‍ക്കെതിരെ കര്‍ശന നിയന്ത്രണങ്ങള്‍ പൊലീസ് ഉണ്ടാക്കിയിട്ടുണ്ട്.

രാത്രി 11 മണിക്ക് ശേഷം സന്നിധാനത്ത് തങ്ങാന്‍ പാടില്ല,ഭക്തര്‍ക്ക് ആഹാരം നല്‍കില്ല,നെയ്യഭിഷേകത്തില്‍ പങ്കെടുക്കാനായാലും രാത്രി മല കയറരുത് തുടങ്ങിയ നിയന്ത്രണങ്ങള്‍ ഭക്തരെ ഏറെ ആശങ്കയിലെത്തിച്ചിരുന്നു.

Top