കണ്ണൂരില്‍ നിന്നു ഐഎസില്‍ ചേരാന്‍ പോയവര്‍ സിറിയയില്‍ എത്തിയതിനു തെളിവുമായി പൊലീസ്

Terrorists

കണ്ണൂര്‍:കണ്ണൂരില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയവര്‍ സിറിയയില്‍ എത്തിയതിനു തെളിവു ലഭിച്ചെന്നു പൊലീസ്.

കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശിയായ ഷജില്‍ യുദ്ധത്തില്‍ വെടിയേറ്റു മരിച്ചതായി സിറിയയില്‍ നിന്നു ഷജിലിന്റെ ഭാര്യ ബന്ധുക്കളെ അറിയിക്കുന്നതിന്റെ ശബ്ദസന്ദേശം ലഭിച്ചതായി ഡിവൈഎസ്പി പി.പി.സദാനന്ദന്‍ പറഞ്ഞു.

ഷജിലിന്റെ ഭാര്യയും രണ്ടു കുട്ടികളും സിറിയയിലാണുള്ളത്. വെടിയേറ്റ ഷജില്‍ വാഹനത്തിനടുത്തേക്കു നടന്നു വന്നതായും പിന്നീടു മരിച്ചതായും ഭാര്യ ഹഫ്‌സിയ പറയുന്നതിന്റെ സൗണ്ട് ക്ലിപ് ആണു പൊലീസിന് ലഭിച്ചത്.

ഭര്‍ത്താവു കൊല്ലപ്പെട്ട ധാരാളം മലയാളി യുവതികളും അവരുടെ കുട്ടികളും സിറിയയിലുണ്ടെന്നും ഷജിലിന്റെ ഭാര്യ പറയുന്നുണ്ട്.

ഷജിലിന്റെ സുഹൃത്ത് വളപട്ടണം സ്വദേശി മനാഫ് സിറിയയില്‍ നിന്നു നാട്ടിലെ സുഹൃത്തുമായി സംസാരിക്കുന്നതിന്റെ സൗണ്ട് ക്ലിപ്പും പൊലീസിന് ലഭിച്ചു.

Top