പൊലീസ് ദിലീപിനെ മനപൂര്‍വ്വം ആക്രമിക്കുകയാണ്, പറയാനുള്ളത് എവിടെയും പറയും;പി.സി.ജോര്‍ജ്‌

pc-george

കോട്ടയം : നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസ് ദിലീപിനെ മനപൂര്‍വ്വം ആക്രമിക്കുകയായാണെന്നും അതില്‍ തനിക്കു പറയാനുള്ളത് എവിടെയും ധൈര്യപൂര്‍വ്വം തുറന്നു പറയുമെന്നും പി.സി.ജോര്‍ജ് എം.എല്‍.എ.

എന്നാല്‍ ദിലീപുമായി വ്യക്തിപരമായി യാതൊരു ബന്ധമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ദിലീപിന് അനുകൂലമായി ധാരാളം തെളിവുകള്‍ തന്റെപക്കലുണ്ടെന്നു പി.സി. അറിയിച്ചു. ഇരയുടെ പേര് വെളിപ്പെടുത്തരുതെന്നു പറഞ്ഞിട്ട് അടുത്ത ദിവസംതന്നെ ഒരു വാരികയില്‍ ആ ഇര താനാണെന്നു പറഞ്ഞു നടി അനുഭവക്കുറിപ്പ് എഴുതി. കേരളാ പോലീസിന്റെ ഒത്തുകളിയാണിവിടെ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് പി.സി.ജോര്‍ജ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതായി നടി ആലുവ പോലീസില്‍ പരാതി നല്‍കിയത്. അനിടെയാണ് അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തലുകള്‍.

അമേരിക്കയിലെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

Top