നാലു വയസ്സുള്ള മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റില്‍

തേഞ്ഞിപ്പലം: നാലു വയസ്സുള്ള മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍. പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന് ബാലനീതി നിയമ പ്രകാരമാണ് യുവതിക്കെതിരെ നടപടിയെടുത്തത്.

യുവതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തലപ്പാറയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീടായ ചെനക്കലങ്ങാടിയിലെ വീട്ടിലേക്ക് വിരുന്ന് വന്ന യുവതി മാര്‍ച്ച് 27ന് കാമുകനോപ്പം കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു.

യുവാവുമായി ഓണ്‍ലൈന്‍ വഴിയാണ് യുവതി പരിചയപ്പെട്ടത്. തേഞ്ഞിപ്പലം പൊലീസ് ഇന്‍സ്പെക്ടര്‍ അഷ്റഫിന്റെ നേതൃത്വത്തില്‍ എസ് ഐ സൈനുല്‍ ആബിദ് സിപിഒമാരായ റഫീഖ് മഞ്ചലോടന്‍, രാജേഷ് തടയി, സുജാത എന്നിവരാണ് കേസ് അന്വേഷിച്ചത്. യുവതിയുടെ മാതാവിന്റെ പരാതി പ്രകാരമാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്തത്.

Top