ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ചയാള്‍ പൊലിസ് പിടിയില്‍

കൊല്ലം: പെട്രോള്‍ പമ്പിലെ ഭിന്നശേഷിക്കാരനായ ജീവനക്കാരനെ മര്‍ദ്ദിച്ചയാള്‍ പൊലിസ് പിടിയില്‍. കൊല്ലം വാളത്തുങ്കല്‍ സ്വദേശി 24വയസുള്ള അമലാണ് അറസ്റ്റിലായത്. സിദ്ദിഖ് തന്നെ ബഹുമാനിച്ചില്ലെന്നും സിദ്ധിഖിന് മര്യാദയില്ലെന്നുമായിരുന്നു പെട്രോള്‍ അടിക്കാനെത്തിയ അമലിന്റെ ആരോപണം. പെട്രോള്‍ ടാങ്കിന്റെ മൂടി മാറ്റിയതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്.

കഴിഞ്ഞ വെള്ളിയാഴ്ച സന്ധ്യയ്ക്ക് പമ്പില്‍ പെട്രോളടിക്കാന്‍ എത്തിയ അമലാണ് ഒരു കൈയ്ക്കും കാലിനും സ്വാധീനമില്ലാത്ത സിദ്ധിഖിനെ മര്‍ദ്ദിച്ചത്. നിരവധി തവണ ഇയാള്‍ തന്റെ കരണത്തടിച്ചതായി സിദ്ധിഖ് പറയുന്നു. തുടര്‍ന്ന് അമല്‍ പോലീസ് സ്‌റ്റേഷനിലെത്തി സിദ്ധിഖിനെതിരെ പരാതി നല്‍കുകയും ചെയ്തു. അതേസമയം ദൃശ്യമാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.

Top