ബലാത്സംഗത്തിന് ഇരയായ യുവതിയോട് അതിക്രമം: പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ജയ്പുർ: ബലാത്സംഗത്തിന് ഇരയായ യുവതിയോട് ലൈംഗിക ആവശ്യം ഉന്നയിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. രാജസ്ഥാനിൽ നിന്നുള്ള എസിപി കൈലാഷ് ചന്ദ്ര ബോഹ്റ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഇതിന് പിന്നാലെ ഇയാൾക്ക് നിർബന്ധിത വിരമിക്കലിനും ഉത്തരവിട്ടിട്ടുണ്ട്.

ബലാത്സംഗക്കേസിൽ പരാതി നൽകിയി യുവതിയോടാണ് എ.സി.പി ലൈംഗിക താത്പ്പര്യം പ്രകടിപ്പിച്ചത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയിടുന്നതിനായി പ്രവർത്തിക്കുന്ന പ്രത്യേക അന്വേഷണ യൂണിറ്റ് എസിപിയാണ് 52കാരനായ ബോഹ്റ. ഇക്കഴിഞ്ഞ മാർച്ച് പതിനാലിനാണ് ആന്‍റി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് വകുപ്പ് തല നടപടിയും ഉണ്ടായിരിക്കുന്നത്.

ഓഫീസ് സമയത്തിന് ശേഷം തന്നെ കാണാൻ എത്തണമെന്നായിരുന്നു പരാതിക്കാരിയോട് ഇയാൾ ആവശ്യപ്പെട്ടത്.

Top