കായംകുളത്ത് പ്‌ളസ് വണ്‍ വിദ്യാര്‍ഥിക്ക് നേരെ പൊലീസിന്റെ ക്രൂരമര്‍ദ്ദനം

crime

കായംകുളം: കായംകുളത്ത് പ്‌ളസ് വണ്‍ വിദ്യാര്‍ഥിക്ക് നേരെ പൊലീസിന്റെ ക്രൂരമര്‍ദ്ദനം. കായംകുളം എസ്.ഐയുടെ നേതൃത്വത്തിലാണ് മര്‍ദ്ദനം. 17കാരനാണ് മര്‍ദ്ദനമേറ്റത്.

കുട്ടിയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷിതാക്കള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. സ്‌കൂളിനു മുന്നിലെ സംഘര്‍ഷം തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടിക്ക് മര്‍ദനമേറ്റതെന്നാണ് പൊലീസിന്റെ് വിശദീകരണം.

Top