തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് മുന്നില്‍ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ്‌ പൊലീസ് സുരക്ഷ

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന റിസോര്‍ട്ടിന് 20 പൊലീസുകാരുടെ കാവല്‍.

കരയിലും കായലിലുമായി പൊലീസ് നിരീക്ഷണം നടത്തുന്നുണ്ട്.

റിസോര്‍ട്ടിനു മുന്നിലെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞാണ് പൊലീസ് സുരക്ഷ നല്‍കുന്നത്.

കുട്ടനാട്ടിലെ കായലോര പൊലീസ് സ്റ്റേഷനുകളിലെ ബോട്ടുകളാണ്‌ നിരീക്ഷണത്തിന് നിയോഗിച്ചിരിക്കുന്നത്.

സുരക്ഷ ഏര്‍പ്പെടുത്തിയത് ആലപ്പുഴ നോര്‍ത്ത് സിഐയുടെ നിര്‍ദേശപ്രകാരമാണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

Top