കൊച്ചിയിലെ സ്വര്‍ണവേട്ട; കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്

കൊച്ചി: എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ഇടയാറിലെ സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കാനായി കാറില്‍ കൊണ്ടുവന്ന സ്വര്‍ണം കവര്‍ന്നത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.

സ്വര്‍ണവുമായി ശുദ്ധീകരണശാലയിലേക്ക് പുറപ്പെട്ട വാഹനത്തെ മോഷ്ടാക്കള്‍ കൃത്യമായി തന്നെ പിന്തുടര്‍ന്നിരുന്നുവെന്നും എതാനും ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമായിരിക്കാം മോഷണം നടത്തിയിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

സംഭവത്തില്‍ സ്വര്‍ണ ശുദ്ധീകരണ ശാലയിലെ ജീവനക്കാരെയും ജ്വല്ലറി ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
25 കിലോ സ്വര്‍ണമാണ് ബൈക്കിലെത്തിയ രണ്ടു പേര്‍ കവര്‍ന്നത്. ആറു കോടി രൂപയുടെ സ്വര്‍ണ്ണമാണ് നഷ്ടമായത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് മോഷ്ടാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റു .

Top