ദീപാ നിശാന്തിനെതിരെ മോശം പോസ്റ്റിട്ടവരുടെ വിവരങ്ങള്‍ തേടി ഫേസ്ബുക്കിന് പൊലീസ് കത്തയച്ചു

deepa-nishanth

തൃശൂര്‍: സൈബര്‍ ആക്രമണത്തിന് ഇരയായ അദ്ധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ മോശം പോസ്റ്റിട്ടവരുടെ വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിന് പൊലീസ് കത്തു നല്‍കി.

വിവരങ്ങള്‍ ലഭിച്ച ശേഷം കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ശ്രീ കേരളവര്‍മ്മ കോളേജില്‍ എം.എഫ് ഹുസൈന്റെ ചിത്രം പ്രദര്‍ശിപ്പിച്ചു കൊണ്ട് എസ്.എഫ്.ഐ സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡുകളെ അനുകൂലിച്ച് ദീപ രംഗത്തെത്തിയതോടെയാണ് സംഘപരിവാര്‍ അനുകൂല സംഘടനകള്‍ ഭീഷണിയുമായി രംഗത്തെത്തിയത്.

തുടര്‍ന്ന്, ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ദീപ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.

എസ്.എഫ്.ഐ വച്ച ഫ്‌ളക്‌സ് ബോര്‍ഡിലുള്ളത് എം.എഫ്.ഹുസൈന്റെ പ്രശസ്ത ചിത്രമാണെന്ന് കാണിച്ചായിരുന്നു ദീപാ നിശാന്ത് രംഗത്തെത്തിയത്. ഇതിന് പിന്നാലെ ദീപയെ വധിക്കുമെന്നുള്ള ഭീഷണികളും ആസിഡാക്രമണ ആഹ്വാനങ്ങളുമായി സൈബര്‍ ക്രിമിനലുകള്‍ കളം നിറഞ്ഞു. ദീപയുടെചിത്രം മോര്‍ഫ് ചെയ്ത് പ്രചരണവുമായി ചിലര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഈ ആക്രമണങ്ങള്‍ക്കിടയിലും നിലപാട് തിരുത്താതെ ദീപാ നിശാന്ത് ധൈര്യപൂര്‍വം നിലകൊള്ളുകയായിരുന്നു.

Top