മദ്യശാലകള്‍ക്ക് മുന്നില്‍ പൊലീസിനെ നിയോഗിക്കും; ടോക്കണില്ലാത്തവരെ പ്രവേശിപ്പിക്കില്ല

തിരുവനന്തപുരം: മദ്യവില്‍പ്പനശാലകള്‍ക്കു മുന്നില്‍ വ്യാഴാഴ്ച മുതല്‍ ആവശ്യത്തിന് പൊലീസിനെ നിയോഗിക്കുമെന്ന്
ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡിജിപി ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.ഇ- ടോക്കണ്‍ ഇല്ലാത്ത ആര്‍ക്കും മദ്യവില്‍പ്പനശാലകള്‍ക്കു സമീപം പ്രവേശനം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശത്തു നിന്ന് തിരിച്ചെത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വീടിനു പുറത്തിറങ്ങിയതായി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സഹിതം പ്രചരിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.

Top