സൈജു ഡിജെ പാര്‍ട്ടി നടത്തിയ ഫ്‌ളാറ്റുകളില്‍ റെയ്ഡ്; വമ്പന്‍ ചൂതാട്ട കേന്ദ്രം കണ്ടെത്തി !

കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചന്‍ ഡിജെ പാര്‍ട്ടി നടത്തിയ ഫ്‌ളാറ്റുകളില്‍ പൊലീസ് പരിശോധന. ചെലവന്നൂരിലെ ഫ്‌ലാറ്റില്‍ നടത്തിയ റെയ്ഡില്‍ ചൂതാട്ട കേന്ദ്രം കണ്ടെത്തി.

ഫ്‌ലാറ്റില്‍ താമസിക്കുന്ന ടിപ്‌സനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചെലവന്നൂര്‍, മരട്, പനങ്ങാട് മേഖലകളിലാണ് പരിശോധന നടന്നത്. എറണാകുളം ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് പരിശോധന.

ലക്ഷങ്ങളുടെ കളികളാണ് ഇവിടെ നടന്നിട്ടുള്ളതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചെലവന്നൂരിലെ ഹീര ഫ്‌ലാറ്റ് സമുച്ചയത്തിലെ പതിനെട്ടാം നിലയിലുള്ള ഡ്യൂപ്ലെ ഫ്‌ലാറ്റിലാണ് ചൂതാട്ടകേന്ദ്രമുള്ളത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഇവിടെ ചൂതാട്ടം നടക്കുന്നുണ്ട്.

സൈജു തങ്കച്ചന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ വിവിധ ഫ്‌ലാറ്റുകളില്‍ പൊലീസ് സംഘവും നര്‍കോട്ടിക്‌സ് സംഘവും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തുന്നത്. ഇവിടെ ലഹരി സ്തുക്കള്‍ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് ഉപയോഗിക്കുന്ന പേപ്പറുകള്‍ ഇവിടെനിന്നും കണ്ടെത്തിയിട്ടുണ്ട്.

Top