യുപിയില്‍ മാധ്യമപ്രവര്‍ത്തകനും സഹോദരനും വെടിയേറ്റു മരിച്ചു. . .

gun-shoot

സഹാറന്‍പുര്‍: യുപിയിലെ സഹാറന്‍പുരില്‍ മാധ്യമപ്രവര്‍ത്തകനും സഹോദരനും വെടിയേറ്റു മരിച്ചു. ദൈനിക് ജാഗരണ്‍ പത്രത്തിലെ റിപ്പോര്‍ട്ടര്‍ ആഷിഷ് ജന്‍വാനിയും സഹോദരന്‍ അശുതോഷ് ജന്‍വാനിയുമാണ് വെടിയേറ്റ് മരിച്ചത്.

അക്രമികള്‍ വീടിനുള്ളില്‍ കയറിയാണ് വെടിയുതിര്‍ത്തത്. ആക്രമണത്തിന് പിന്നില്‍ മദ്യമാഫിയയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവശേഷം രക്ഷപ്പെട്ട അക്രമികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യുപിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Top