ഫോണ്‍ കണ്ട് തോക്കെന്ന് തെറ്റിദ്ധരിച്ച് കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവെച്ച് കൊന്നു

gun-shooting

കാലിഫോര്‍ണിയ: സെല്‍ഫോണ്‍ കണ്ട് തോക്കാണെന്ന് തെറ്റിധരിച്ച് കറുത്ത വര്‍ഗക്കാരനെ സ്വന്തം വീട്ടുമുറ്റത്ത് പൊലീസ് വെടിവെച്ച് കൊന്നു. ഹെലികോപ്റ്ററില്‍ യുവാവിനെ പിന്തുടര്‍ന്ന പൊലീസ് 20 തവണയാണ് സ്റ്റീഫന്‍ ക്‌ളാര്‍ക്കിന് നേരെ വെടിയുതിര്‍ത്തത്. എന്നാല്‍ യുവാവിന്റെ കയ്യിലുണ്ടായിരുന്നത് തോക്കല്ലായിരുന്നുവെന്നത് പൊലീസിന് പിന്നീടാണ് മനസ്സിലായത്.

ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്റെ കൊലപാതകത്തെ തുടര്‍ന്ന് കാലിഫോര്‍ണിയയില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. സംഭവത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

തങ്ങളുടെ കാറിന്റെ വിന്‍ഡോ ആരോ ഉടക്കാന്‍ ശ്രമിക്കുന്നുവെന്ന് പൊലീസിന് ലഭിച്ച ഫോണ്‍കോളിനെ തുടര്‍ന്ന് ഇന്‍ഫ്രാറെഡ് ക്യാമറയുള്ള ഹെലികോപ്റ്ററുമായി യുവാവിനെ പിന്തുടരുകയായിരുന്നു. അയല്‍പക്കത്തെ വീട്ടുമതില്‍ ചാടിക്കടന്ന് തന്റെ വീട്ടിലേക്ക് ഓടിക്കയറുന്ന ക്‌ളാര്‍ക്കിനെക്കണ്ട് അക്രമിയാണെന്ന് പൊലീസ് തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും അധികൃതര്‍ വിശദീകരിച്ചു. സംഭവത്തിന്റെ ബോഡി ക്യാമറ, ഹെലികോപ്റ്റര്‍ ഫൂട്ടേജുകള്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ടു.

Top