പൊലീസ് വിരലടയാള വിഭാഗം: നിയമനത്തിൽ വിവാദം

തിരുവനന്തപുരം: പൊലീസിലെ ഫിംഗർ പ്രിന്റ് സേർച്ചേഴ്‌സ് നിയമനത്തിലും വിവാദം. ഇന്റർവ്യൂ ബോർഡ് അംഗത്തിത്തിന്റെ സഹോദരിക്കും യോഗ്യതയില്ലാത്ത 2 പേർക്കും നിയമനം നൽകിയതായി ഉദ്യോഗാർഥികൾ മുഖ്യമന്ത്രിക്കു പരാതി നൽകി.

ഇന്റർവ്യൂ ബോർഡിൽ വിരലടയാള വിദഗ്ധനായി പങ്കെടുത്തയാളുടെ സഹോദരിക്കും ജോലി ലഭിച്ചു. ഇതിനു പിന്നിൽ എസ്‌സിആർബിയിലെ ഉന്നതന്റെ ഇടപെടലാണെന്നാണ് ആരോപണം.
അപേക്ഷകർക്കു ഡിസംബർ 22നു പരീക്ഷ നടത്തിയിരുന്നെങ്കിലും മാർക്ക്‌ പ്രസിദ്ധീകരിക്കാത, എല്ലാവർക്കും ജനുവരി 7ന് ഇന്റർവ്യൂ നടത്തി. ഇതു ക്രമക്കേടിനു വേണ്ടിയാണെന്നു പരാതിയിൽ പറയുന്നു.

പൊലീസിലെയും വിജിലൻസിലെയും ക്ലാസ് -3 ജീവനക്കാർക്കാണു ചട്ടപ്രകാരം ജോലിക്കുള്ള യോഗ്യത. എന്നാൽ, എസ്‌സിആർബിയിലെ രണ്ടു ക്ലാസ്-4 ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കായി നിയമനം അട്ടിമറിച്ചെന്നാണു പരാതി.

Top