ബീഫ് കഴിക്കുന്നതിനെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്കെതിരെ പൊലീസ് കേസെടുത്തു

ഗുവാഹത്തി: രണ്ട് വര്‍ഷം മുമ്പ് ബീഫ് കഴിക്കുന്നതിനെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവതിക്കെതിരെ അസം പൊലീസ് സ്വമേധയാ കേസെടുത്തു. ഗുവാഹത്തി യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥി രഹ്ന സുല്‍ത്താന എന്ന യുവതിക്കെതിരെയാണ് കേസെടുത്തത്.

ബുധനാഴ്ച രഹ്നയുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കേസെടുത്തതെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

ഈദ് ദിവസമാണ് രഹ്ന പോസ്റ്റിട്ടതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍, രണ്ട് വര്‍ഷം മുമ്പാണ് താന്‍ പോസ്റ്റിട്ടതെന്നും ഇന്ത്യ-പാക്ക് ക്രിക്കറ്റ് മത്സരത്തില്‍ വിരാട് കോഹ്‌ലി പൂജ്യത്തില്‍ പുറത്തായതിന്റെ നിരാശയില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണതെന്നും പോസ്റ്റ് മിനിറ്റുകള്‍ക്കുള്ളില്‍ നീക്കം ചെയ്തിരുന്നെന്നും രഹ്ന മാധ്യമങ്ങളോട് പറഞ്ഞു.

Top