കൊച്ചിയില്‍ കോടികളുടെ ലഹരി മരുന്ന് കടത്ത്; സംഘത്തിലെ മുഖ്യപ്രതി പിടിയില്‍

arrest

കൊച്ചി: കൊച്ചിയില്‍ 200 കോടി രുപയുടെ ലഹരിമരുന്ന് കടത്തിയ സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. കണ്ണൂര്‍ സ്വദേശി പ്രശാന്താണ് പിടിയിലായിരിക്കുന്നത്.

ലഹരി മരുന്ന് കടത്തിയതിന് പിന്നില്‍ മുംബൈ കേന്ദ്രമാക്കിയ സംഘമാണെന്നും മലേഷ്യയിലേക്ക് അയക്കാന്‍ ചെന്നൈയില്‍ നിന്നാണ് മരുന്ന് എത്തിച്ചതെന്നും എക്‌സൈസ് കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. മുമ്പും ഇതേ സംഘം ലഹരിമരുന്ന് കടത്തിയിട്ടുണ്ടെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

Top