ഡിവൈഎഫ്‌ഐ സംഘാടക സമിതി ഓഫീസില്‍ തീയിട്ട സംഭവം; ഒരാള്‍ പിടിയില്‍

arrest

കോഴിക്കോട്: താമരശ്ശേരി കയ്യേലിക്കലില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസില്‍ തീയിട്ട സംഭവത്തില്‍ ഒരാള്‍ പിടിയിലായി.

കക്കോടിയില്‍ താമസിക്കുന്ന കയ്യേലിക്കല്‍ ചുണ്ടങ്ങാപ്പൊയില്‍ ദിപേഷ് ആണ് പിടിയിലായിരിക്കുന്നത്. മദ്യലഹരിയിലാണ് സംഘാടക സമിതിക്ക് തീ കൊളുത്തിയതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. ജനുവരി 26നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

Top