വനിത എസ്.ഐ.യെ അപമാനിക്കാന്‍ ശ്രമം പോലീസ് ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍

തൊടുപുഴ: പൊലീസ് ജീപ്പിനുള്ളില്‍ വനിത എസ്.ഐ.യെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു.തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സിയാദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സര്‍വീസില്‍നിന്ന് വിരമിക്കാറായ വനിത എസ്.ഐ. ഡ്രൈവര്‍ക്കൊപ്പം രാത്രി പട്രോളിങ്ങിന് പോകുന്നതിനിടെയാണ് സംഭവം നടന്നത്. എസ്.ഐ. മേലുദ്യോഗസ്ഥനോട് പരാതിപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജില്ലാ പോലീസ് മേധാവി സിയാദിനെ സസ്പെന്‍ഡ് ചെയ്തത്.

ഇടുക്കി എ.ആര്‍.ക്യാമ്പില്‍നിന്ന് വര്‍ക്ക് അറേഞ്ച്‌മെന്റിലാണ് സിയാദ് പോലീസ് ഡ്രൈവറായി തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തിയത്.

Top