തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത്; സ്വര്‍ണം വാങ്ങിയത് ജ്വല്ലറി മാനേജര്‍

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന സ്വര്‍ണക്കടത്തില്‍ സ്വര്‍ണം വാങ്ങിയ ആളെ തിരിച്ചറിഞ്ഞു.

തിരുവനന്തപുരം ആറ്റുകാല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ ഒരു ജ്വല്ലറി മാനേജറായ മലപ്പുറം സ്വദേശി ഹക്കീമാണ് സ്വര്‍ണം വാങ്ങിയതെന്നാണ് ഡിആര്‍ഐ അറിയിച്ചിരിക്കുന്നത്. ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഹക്കീമിന്റെ തിരുവനന്തപുരത്തെയും മലപ്പുറത്തെയും വീടുകളില്‍ ഡിആര്‍ഐ റെയ്ഡ് നടത്തിയിരുന്നു.

Top