police don’t hear political parties; pinarayi vijayan

pinarayi

തിരുവനന്തപുരം: രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നത് പൊലീസ് കേള്‍ക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പൊലീസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട വിഭാഗമാണ്. സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ പൊലീസിന് കഴിയണം. അത്തരം സ്വതന്ത്ര തീരുമാനങ്ങളെടുക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കി.

യുഎപിഎ, കാപ്പ നിയമങ്ങള്‍ അനാവശ്യമായി കേസുകളില്‍ ഉപയോഗിക്കരുതെന്നും ഇക്കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും.

പൊലീസ് സ്റ്റേഷനുകളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധന കുറെക്കൂടി കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

Top