പൊലീസിന് നേരെ മുദ്രാവാക്യം വിളിച്ചവര്‍ക്ക് നേരെ ചാടി നായ; ഇവന്‍ നന്ദിയുളളവന്‍

പൊലീസുകാര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് സമരക്കാരെത്തിയപ്പോള്‍ അവര്‍ക്ക് നേരെ കുരച്ചു ചാടിയ നായ. ഇവനാണ് നന്ദിയുള്ള നായ. ക്യാംപസ് ഫ്രണ്ട് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയാണ് സംഭവം. പൊലീസുകാര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് സമരക്കാരെത്തിയപ്പോഴാണ് നായ കുരച്ചടുത്തത്. ഈ ചിത്രം പത്രങ്ങളില്‍ അച്ചടിച്ച് വന്നതോടെ ഈ മിണ്ടാപ്രാണി ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ചിത്രം പത്രങ്ങളില്‍ അച്ചടിച്ച് വന്നതിന് പിന്നലെയാണ് സോഷ്യല്‍ മീഡിയയും ഇത് ഏറ്റെടുത്തത്. ‘ നന്ദി ഉള്ള നായ്, പൊലീസുകാരുടെ ചോറുണ്ട് വളര്‍ന്ന തെരുവ് നായ് പൊലീസുകാരെ സമരക്കാര്‍ കല്ലെറിയുന്നത് എതിര്‍ത്തപ്പോള്‍’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

Top