വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത കേസ്; പ്രതികളെ പൊലീസ് പിടികൂടി

arrest

കൊല്ലം: പള്ളിക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികളെ പൊലീസ് പിടികൂടി.

പരവൂര്‍ സ്വദേശി സുഗതനെയും മകന്‍ രഞ്ജിഷിനെയുമാണ് പിടികൂടിയിരിക്കുന്നത്. പള്ളിക്കല്‍ ആശുപത്രിയിലെ ഡോക്ടര്‍ സ്വപ്ന എസ് കുമാറിന്റെ പരാതിയിലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആശുപത്രിയിലെത്തിയ പ്രതികള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ മുറിയില്‍ കയറി കയ്യേറ്റം ചെയ്യുകയും മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കുകയുമായിരുന്നുവെന്നാണ് പരാതി.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നുവെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ജില്ലയില്‍ വ്യാപകമായി പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.

Top