police-disconnect-power-supply-to-koovathur-resort

ചെന്നൈ: കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ കഴിയുന്ന അണ്ണാ ഡിഎംകെ എംഎല്‍എമാരെ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് പൊലീസ് ശ്രമം തുടങ്ങി. റിസോര്‍ട്ട് ഒഴിയാനുള്ള പൊലീസിന്റെ ആവശ്യം മന്ത്രിമാരും എംഎല്‍എമാരും തള്ളിയതിനെ തുടര്‍ന്ന് ഇവരെ ബലമായി ഒഴിപ്പിക്കാനാണ് ശ്രമം.

ഒരു വിഭാഗം എംഎല്‍എമാര്‍ പുറത്തുപോകാന്‍ വിസമ്മതിച്ചതോടെ റിസോര്‍ട്ടിലേക്കുള്ള വൈദ്യുതിബന്ധം പോലീസ് വിച്ഛേദിച്ചതായാണ് റിപ്പോര്‍ട്ട്.

എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ശശികലയുമായും എംഎല്‍എമാരുമായും റിസോര്‍ട്ടില്‍ പോലീസ് ചര്‍ച്ച നടത്തി. എന്നാല്‍ ചര്‍ച്ച ഫലവത്താകാതെ വന്നതോടെ പോലീസ് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു.

ഇരുപതോളം എംഎല്‍എമാരും ഏതാനും മന്ത്രിമാരുമാണ് റിസോര്‍ട്ടിന് പുറത്തുപോകാന്‍ വിസമ്മതിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളെ ബലംപ്രയോഗിച്ച് പുറത്തിറക്കാന്‍ അനുവദിക്കില്ലെന്നും അതിന് ശ്രമിച്ചാല്‍ റിസോര്‍ട്ടിന് പുറത്ത് ധര്‍ണ ആരംഭിക്കുമെന്നും ഇവര്‍ പറഞ്ഞു.

Top