സീറോ മലബാര്‍ സഭ വ്യാജരേഖ കേസ്; അറസ്റ്റിലായ ആദിത്യന്റെ ആരോപണങ്ങള്‍ തള്ളി രൂപത

കൊച്ചി: സീറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ അറസ്റ്റ് ചെയ്ത ആദിത്യന്‍ വ്യാജരേഖ ഉണ്ടാക്കിയിട്ടില്ലെന്ന് അതിരൂപത. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നാണ് ബിഷപ് മനത്തോടത്ത് വ്യക്തമാക്കിയിരിക്കുന്നത്.

അറസ്റ്റിലായ ആദിത്യന്റെ ആരോപണങ്ങള്‍ അതിരൂപത തള്ളിക്കളയുകയും തിരക്കഥ തയ്യാറാക്കിയാണ് പൊലീസ് അന്വേഷണമെന്ന് അതിരൂപത ആരോപണമുന്നയിക്കുകയും ചെയ്തു. കൊച്ചിയിലെ പ്രമുഖ വ്യാപാര കേന്ദ്രത്തിലെ മെയിന്‍ സെര്‍വറില്‍ നിന്നാണ് വ്യാജരേഖ ആദ്യമായി അപ്ലോഡ് ചെയ്തത്. കേസ് സംബന്ധിച്ച് കോന്തുരുത്തി സ്വദേശി ആദിത്യനെയാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

കര്‍ദ്ദിനാളിനും മറ്റു ബിഷപ്പുമാര്‍ക്കും എതിരെയുള്ള രേഖകള്‍ തനിയ്ക്ക് ഇ-മെയിലില്‍ ലഭിച്ചതെന്നായിരുന്നു വ്യാജ രേഖ കേസില്‍ ഒന്നാം പ്രതിയായ ഫാദര്‍ പോള്‍ തേലക്കാട് പൊലീസിന് നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് രേഖകള്‍ ഇ-മെയിലായി അയച്ച കോന്തുരുത്തി സ്വദേശി ആദിത്യനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്.

Top