കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാന്‍ ഡി.ഐ.ജിയുടെ സൈക്കിള്‍ സവാരി

കലവൂര്‍: കൊവിഡ്19 മായി ബന്ധപ്പെട്ട് പൊലീസിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സൈക്കിള്‍ സവാരി നടത്തി എറണാകുളം റേഞ്ച് ഡി.ഐ.ജി. കാളീരാജ് മഹേഷ് കുമാര്‍. വെള്ളിയാഴ്ച വൈകീട്ട് മുഹമ്മയില്‍നിന്ന് ആലപ്പുഴയിലേക്കാണ് ഡി.ഐ.ജി സൈക്കിളും ചവിട്ടി ഇറങ്ങിയത്. സൈക്കിളില്‍ എത്തിയ ഡി.ഐ.ജി.യെക്കണ്ട് പൊലീസുകാര്‍ക്ക് കൗതുകവും പ്രചോദനവുമായി.

വൈകീട്ട് മുഹമ്മ പൊലീസ് സ്റ്റേഷനില്‍നിന്ന് ഇറങ്ങിയ ഡി.ഐ.ജി. മണ്ണഞ്ചേരി സ്റ്റേഷനിലും കയറിയാണ് ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനിലേക്ക് പോയത്. അംഗരക്ഷകനേയും കൂട്ടിയായിരുന്നു ഡി.ഐ.ജി.യുടെ സവാരി. ഔദ്യോഗിക വാഹനം ഡി.ഐ.ജി.യെ അനുഗമിച്ചു. നാട്ടുകാരുമായി അടുത്ത് ഇടപഴകാന്‍ സൈക്കിളാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് ഡി.ഐ.ജി. പറഞ്ഞു. വാഹനം ഒഴിവാക്കിയുള്ള ഡി.ഐ.ജി.യുടെ സൈക്കിള്‍യാത്ര പ്രചോദനമായെന്ന് മണ്ണഞ്ചേരി എസ്.ഐ. കെ.എസ്.ശ്യാംകുമാര്‍ പറഞ്ഞു.

Top