കുന്നംകുളത്ത് രോഗിയുമായി ആംബുലന്‍സ് എത്തിയിട്ടും ബാരിക്കേഡ് മാറ്റാതെ പൊലീസ്; പ്രതിഷേധം

കുന്നംകുളം: ആംബുലൻസിന് വഴി കൊടുക്കാതെ പൊലീസ്. സമരക്കാരെ നേരിടാൻ സ്ഥാപിച്ച ബാരിക്കേഡ് ആംബുലൻസിന് മുന്നിൽ നീക്കാതെ കുന്നംകുളം പൊലീസ്. യൂത്ത് കോൺഗ്രസിന്റെ കുന്നംകുളം പൊലീസ് സ്റ്റേഷൻ മാർച്ചിന് മുമ്പ് റോഡ് അടച്ചിരുന്നു. രോഗിയുമായ ആംബുലൻസ് വന്ന സമയത്ത് മാർച്ച് ആരംഭിച്ചിരുന്നില്ല. എന്നിട്ടും ബാരിക്കേഡ് നീക്കാതെ പൊലീസ് നിലയുറപ്പിക്കുകയായിരുന്നു. ആംബുലൻസ് പൊലീസ് മടക്കി അയയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ഇന്ന് രാവിലെ 11 നായിരുന്നു സംഭവം.

Top