കോഴിക്കോട്: പൊലീസ് അസോസിയേഷന് സമ്മേളനങ്ങളില്‍ ചട്ടലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ വിശദീകരണം നല്‍കണമെന്ന ആവശ്യമുന്നയിച്ച് അസോസിയേഷന് ഭാരവാഹികള്‍ക്ക് ഡി ജി പി ലോക്നാഥ് ബെഹ്റയുടെ നോട്ടീസ്.
പൊലീസ് അസോസിയേഷന് സമ്മേളനങ്ങളില്‍ രക്തസാക്ഷി അനുസ്മരണവും മുഷ്ടിചുരുട്ടിയുള്ള മുദ്രാവാക്യം വിളികളും ഉണ്ടായത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. വിഷയത്തില്‍ ജാഗ്രത വേണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. തുടര്‍ന്നാണ് ഭാരവാഹികള്‍ക്ക് ഡിജിപി നോട്ടീസ് അയച്ചിരിക്കുന്നത്.
എന്നാല്‍ ഇത്തരത്തില്‍ യാതൊരു വിശദീകരണവും ലഭിച്ചിട്ടില്ലെന്ന് അസോസിയേഷന് ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സമ്മേളനവുമായി ബന്ധപ്പെട്ട് ചട്ടലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.